ആലപ്പുഴ: തിരക്ക് പിടിച്ച് തന്ത്രിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണസംഘം തയ്യാറായതിന്റെ പിന്നിൽ രാഷ്ട്രീയ ഭീഷണി എന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ. ......
കൊച്ചി: സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടിന് ഏർപ്പെടുത്തിയ ഡോ. ......
പതിമൂന്നാമത് അന്തർദേശീയആംഗ്ലോ ഇന്ത്യൻ റീയൂണിയൻ എറണാകുളം ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്തു. ലോകം ഒരു കുടുംബമായി കാണണമെന്ന് ഗവർണർ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന പ്രതിനിധികളോട് ഉത്ബോധിപ്പിച്ചു. ഇത് സംബന്ധിച്ച് ചേർന്ന് യോഗത്തിൽ ഇന്റർനാഷണൽ ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഗോർഡൻ മഹർ അധ്യക്ഷത വഹിച്ചു. ......
ദോഹ: ഇന്റർ-പാർലമെന്ററി യൂണിയൻ (IPU) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ 298-ാം സമ്മേളനത്തിന് ഖത്തർ ആതിഥ്യം വഹിക്കും. ഖത്തർ ഷൂറ കൗൺസിലിന്റെ പ്രതിനിധ്യതയിൽ ജനുവരി 13, 14 തീയതികളിൽ ദോഹയിലാണ് സമ്മേളനം നടക്കുന്നത്.
ബഹുരാഷ്ട്ര പാർലമെന്ററി സഹകരണത്തെ പിന്തുണയ്ക്കുകയും രാജ്യാന്തര തലത്തിൽ നിയമനിർമ്മാണ സഭകൾ തമ്മിലുള്ള സംവാദവും ഏകോപനവും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ യോഗം സംഘടിപ്പിക്കുന്നത്.
യോഗത്തിൽ യൂണിയന്റെ നിലവിലെ തന്ത്രം നടപ്പിലാക്കിയതിലെ പുരോഗതി വിലയിരുത്തുകയും, അടുത്ത അഞ്ചുവർഷത്തെ തന്ത്രപരമായ ദിശകൾ രൂപപ്പെടുത്തുകയും ചെയ്യും. ......
ദോഹ: ഖത്തറിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും രോഗി സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ‘ഖത്തർ പേഷ്യന്റ് സേഫ്റ്റി ക്ലാസിഫിക്കേഷൻ’ പുറത്തിറക്കി.
രാജ്യത്തെ എല്ലാ സർക്കാർ, അർധ സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും പ്രയോഗിക്കാവുന്ന ഈ ദേശീയ ചട്ടക്കൂട്, രോഗി സുരക്ഷാ സംഭവങ്ങളും മികച്ച ചികിത്സാ മാതൃകകളും ഏകീകൃതമായി വർഗ്ഗീകരിക്കാനും വിശകലനം ചെയ്യാനും സഹായിക്കും. ദേശീയ രോഗി സുരക്ഷാ പഠന സംവിധാനത്തിന്റെ (NLS-PSEP) ശാസ്ത്രീയ അടിസ്ഥാനം കൂടിയായ ഈ സംവിധാനം, ആരോഗ്യ ഡാറ്റയുടെ ഏകീകരണത്തിനും നിരന്തര ഗുണനിലവാര മെച്ചപ്പെടുത്തലിനും വഴിയൊരുക്കും.
ഖത്തർ നാഷണൽ വിഷൻ 2030-നും ദേശീയ ആരോഗ്യ തന്ത്രത്തിനും അനുബന്ധമായാണ് പദ്ധതി നടപ്പാക്കുന്നത്. ......
അതിർത്തി ജില്ലയായ കാസർഗോട്ടെ കന്നഡിഗർ ഒന്നാംഭാഷയായി മലയാളം പഠിക്കണമെന്ന നിയമം കൊണ്ടുവരാനുള്ള കേരളത്തിന്റെ നീക്കത്തെ ശക്തമായി എതിർക്കുകയാണ് കോൺഗ്രസുകാരനായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മംഗലാപുരത്ത് അദ്ദേഹം ആ നിലപാട് ആവർത്തിച്ചു. ......
ദോഹ: വെബ് സമിറ്റ് ഖത്തർ 2026-ന്റെ സ്റ്റാർട്ടപ്പ് പ്രോഗ്രാം പൂർണമായി വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,600-ലധികം സ്റ്റാർട്ടപ്പുകൾ പരിപാടിയിൽ പങ്കെടുക്കും. ......
ദോഹ :ഹ്രസ്വസന്ദർശനത്തിന് ഖത്തറിൽ എത്തിയ ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബറിന് സംസ്കൃതി സ്വീകരണം നൽകി. കേരളത്തിന്റെ സമഗ്ര മേഖലകളിൽ കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങൾക്കും ജനകീയ ബദലുകൾക്കും കേരളം നൽകാൻ പോകുന്ന അംഗീകാരമായിരിക്കും 2026ലെ തുടർഭരണമെന്ന് എം എൽ എ പറഞ്ഞു. ......
ദോഹ : പ്രവാസി വെല്‍ഫെയര്‍ എച്ച്.ആര്.ഡി വിഭാഗം തിരുവനന്തപുരം ജില്ലാക്കമ്മറ്റി കമ്മിറ്റിയുമായി സഹകരിച്ച് ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപകര്‍ക്കായി എ.ഐ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. നിർമിത ബുദ്ധി സാങ്കേതിക വിദ്യയിലെ നൂതനമായ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതലായി സർവീസ് - വ്യവസായിക മേഖലകളിൽ ഉപയോഗിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. ദോഹയിലെ ഇന്ത്യൻ സ്കൂൾ അധ്യാപകര്‍ക്ക് ഈ നൂതന വിദ്യ പരിചയപ്പെടുത്താനും അധ്യാപനം എളുപ്പമാക്കുന്നതിനും ഉതകുന്ന തരത്തിലായിരുന്നു വർക്ക്ഷോപ്പ്. എ.ഐ ആര്‍ക്കിടെക്റ്റ് നസര്‍ അഷറഫ് ശില്പശാലക്ക് നേതൃത്വം നല്കി. ......